SEED News

അംഗൻവാടിയിൽ "കൃഷി കാര്യ"വുമായി സീഡ് ക്ലബ്ബ്

തൃശ്ശൂർ സെന്റ്.തോമസ് കോളേജിലെ സീഡ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ നെല്ലിക്കുന്ന് മേഖലയിലെ ഏഴ് അംഗൻവാടിയിൽ  പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു .  "കൃഷി കാര്യം" എന്ന് പേരിട്ടിരിക്കുന്ന  പദ്ധതിയുടെ ഭാഗമായി അംഗണവാടികളിൽ എത്തുന്ന  അമ്മമാർക്കാണ്  പച്ചക്കറി വിത്തുകൾ വിതരണം ചെയ്തത്.മികച്ച രീതിയിൽ കൃഷി ചെയ്യുന്നവർക്ക് സമ്മാനങ്ങൾ നൽകും. പച്ചക്കറി വിത്തുകളുടെ വിതരണോൽഘാടനം കാച്ചേരി ജെ.പി നഗറിലെ മുപ്പത്തിനാലാം നമ്പർ അംഗൻവാടിയിൽ വെച്ച് വർക്കർ പി.കെ. സുനിത ലീല ശിവരാമന് നൽകി  നിർവഹിച്ചു.ഹെൽപ്പർ പി.പി. എലിസ്സ , സെയിന്റ്  തോമസ് കോളേജ് സോഷ്യൽ വർക്ക് വിദ്യാർത്ഥികളായ ജി.എം.നിമ്മി,റിയാമോൾ ജോയ് എന്നിവർ സംസാരിച്ചു. കാച്ചേരി , കുറ ,കൃഷ്ണപുരം നടത്തറ,നെല്ലിക്കുന്ന്,അഞ്ചേരിച്ചിറ,ജെ.പി. നഗർ എന്നീ അംഗൻവാടികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

October 29
12:53 2018

Write a Comment

Related News