SEED News

നാട്ടുമാവിൻ തൈകൾ നൽകി


ഞാങ്ങാട്ടിരി: ഞാങ്ങാട്ടൂർ എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുളപ്പിച്ചെടുത്ത നാട്ടുമാവിൻതൈകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു. നാട്ടുമാവുകളുടെ സംരക്ഷണത്തിനായി ‘നാട്ടുമാഞ്ചോട്ടിൽ’ പദ്ധതിയുടെ ഭാഗമായാണിത്. തൃത്താല ഗ്രാമപ്പഞ്ചായത്തംഗം പ്രേമലത വിതരണോദ്ഘാടനം നിർവഹിച്ചു.
 200-ഓളം തൈകളാണ് വിദ്യാർഥികൾ സ്കൂൾ പറമ്പിൽ മുളപ്പിച്ചെടുത്തത്. വീട്ടുവളപ്പിൽ നാടൻമാവുകളില്ലാത്ത കുട്ടികൾക്കാണ് തൈകൾ വിതരണംചെയ്തത്.  വാർഡംഗം പി. ജയകുമാർ അധ്യക്ഷനായി.
 തൃത്താല എ.ഇ.ഒ. പി.വി. സിദ്ധീക്ക്, പ്രധാനാധ്യാപകൻ പി. അനിൽകുമാർ, വാർഡംഗം കെ.ടി. രാമചന്ദ്രൻ, മാനേജർ എച്ച്. നാരായണൻ, പി.ടി.എ. പ്രസിഡൻറ് സി.പി. മുസ്തഫ, ജയന്തി, പി.വി. സുധീർ, അംബിക തുടങ്ങിയവർ പങ്കെടുത്തു.

October 31
12:53 2018

Write a Comment

Related News