environmental News

നദി ദിനാചരണ സെമിനാർ

പാലാ: മനുഷ്യനെ ഏറ്റവും  അത്യാവശ്യവും ഭൂമിയിലെ നിലനിൽപ്പിന്റെ അത്യന്താപേക്ഷിത ഘടകവുമായ ജലം സംരെക്ഷിക്കേണ്ടതുണ്ട്.  വരും തലമുറക്കായി ജലത്തെ സംരക്ഷിക്കണം. അതിനായി ജലസ്രോതസ്സുകൾ പരിപാലിക്കുക അവയെ നശിപ്പിക്കാതെ സംരക്ഷിക്കുക എന്നതും നമ്മുടെ കടമയാണ്. കേരള സംസ്ഥാന നദി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നദി ദിനാചരണം സംഘടിപ്പിച്ചു. എല്ലാവർഷവും ഇവർ  നദികളെ ആദരിക്കുന്നു. കേരളത്തിലെ ഏതെങ്കിലും പ്രധാനപ്പെട്ട നടിയുടെ തീരത്തെ സ്കൂൾ  കുട്ടികളെയും പൊതുജനങ്ങളെയും  ഉൾപ്പെടുത്തി ദിനാചരണംസംഘടിപ്പിക്കുന്നത്. നദികളുടെ ആവശ്യകത മനസിലാക്കി മാതൃഭൂമിയും സീഡും ഇവരോടപ്പം പങ്കുചേരുന്നു. പാലാ മീനച്ചിലാറിന്റെ തീരത്തെ സംഘടിപ്പിച്ച ചടങ്ങിൽ ജസ്റ്റിസ് കെ.റ്റി.തോമസ് ഉദ്‌ഘാടനം നിർവഹിച്ചു. നദികളെ സംരക്ഷിക്കേണ്ടതിന്റെ  ആവശ്യകതയും അദ്ദേഹം  മറ്റുള്ളവർക്കായി പങ്കുവച്ചു. മീനിച്ചിൽ നദി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സംസഥാന നദി ദിനാചരണം സംഘടിപ്പിച്ചത്. നടിയുടെ അവസാ വ്യവസ്ഥകളെ പറ്റിയും അവയെ എങ്ങാൻ എന്നോക്കെ സംരക്ഷിക്കാം അതിനായി പൊതുജനങ്ങളും സർക്കാരുകളും എന്തൊക്കെ ചെയ്യണം എന്നതെല്ലാമുൾപ്പെടുത്തി  വിവിധ സെമിനാറുകളും സംഘടിപ്പിച്ചു. വിവിധ കോളേജുകൾ, സ്കൂളുകൾ, സംഘടനകൾ, വ്യക്തികൾ ഗവ.സവിധാനങ്ങൾ തുടങ്ങിയവർ  പങ്കെടുത്തു.

November 02
12:53 2018

Write a Comment