SEED News

കൊതുകുജന്യ രോഗ- ആരോഗ്യ ബോധവത്ക്കരണ പ്രദർശനം




               നിലേശ്വരം- ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യ o) സംയുക്തമായി നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂൾസ്കൗട്ട് & ഗൈഡ്, പരിസ്ഥിതി ക്ലബ്, സീഡ് എന്നിവയുമായി സഹകരിച്ച് കൊതുകു ജന്യ രോഗ - ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സും പ്രദർശനവും രാജാസ് സ്കൂളിൽ സ സംഘടിപ്പിച്ചു.പ്രതിരോധവും ബോധവത്ക്കരണവും കുട്ടികളിലൂടെ എന്ന ആശയം മുൻ നിർത്തി വരും വർഷങ്ങളിൽ പകർച്ചവ്യാധികളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യ oമുൻ നിർത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.വാർഡ് കൗൺസിലർ ശ്രീ പി.കരുണാകരൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.ജില്ലാ മലേറിയ ഓഫീസർ വി.സുരേശൻ കാര്യങ്ങൾ വിശദീകരിക്കുകയും ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ശ്രീ അരുൺലാൽ പകർച്ചവ്യാധികളെ കുറിച്ചും ആരോഗ്യ ശീലങ്ങളെ കുറിച്ചും ക്ലാസ്സെടുത്തു. കൊതുകുജന്യ രോഗങ്ങളുടെ വർദ്ധനയ്ക്ക് ജീവിത സാഹചര്യങ്ങളിലുണ്ടായ മാറ്റം ഏതെല്ലാം തരത്തിൽ കാരണമായി എന്നതിനെ കുറിച്ച് കുട്ടികൾ ചെയ്തസർവ്വേ റിപ്പോർട്ട് അവതരിപ്പിച്ചു.പ്രത്യേകം സജ്ജമാക്കിയ കൊതുകു കൂത്താടികളും മൈക്രോസ്കോപ്പിൽ സെറ്റ് ചെയ്ത മൈക്രോഫൈലേ റിയയും കുട്ടികളിൽ ആവേശം നിറച്ചു. ജില്ലാ ഡെപൂട്ടി മാസ് മീഡിയ ഓഫീസർ സയന എൻ, DVC ഹെൽത്ത് സൂപ്പർവൈസർ C Jചാക്കോ, സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് കലാശ്രീധർ, സീനിയർ അസിസ്റ്റന്റ് പ്രസന്ന, സ്റ്റാഫ് സെക്രട്ടറി പ്രദീപ് എകുമാർ, PTAപ്രസിഡണ്ട് മഡിയൻ ഉണ്ണികൃഷ്ണൻ, വിശ്വാസ് എം ചന്ദ്രൻ, മദർ പി ടി എ പ്രസിഡണ്ട് ഷീബ അരവിന്ദ്, പ്രസീദ ടീച്ചർ ജിഷ ടീച്ചർ, സുധാമണി ടീച്ചർ എന്നിവർ പങ്കെടുത്തു.
Attachments area

November 03
12:53 2018

Write a Comment

Related News