SEED News

പ്രകൃതി പുസ്തകം 'വേരുകൾ' - പ്രകാശനം ചെയ്തു


അളഗപ്പ നഗർ :അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബിലെ അംഗങ്ങളായ കുട്ടികൾ തയ്യാറാക്കിയകയ്യെഴുത്തു മാസികയായ  പ്രകൃതി പുസ്തകം 'വേരുകൾ'  വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പ്രകാശനം നിർവ്വഹിച്ചു.കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി ആർ ശ്രീലത കൈയെഴുത്തു മാസിക ഏറ്റുവാങ്ങി.കുട്ടികളിൽ പ്രകൃതി സ്നേഹം വര്ധിപ്പിക്കാനുതകുന്ന മലയാള സാഹിത്യത്തിലെ പ്രശസ്തമായ കൃതികളുടെ ശേഖരവും കുട്ടികളുടെ രചനകളും ഉൾപ്പെടുത്തിയാണ് പ്രകൃതി പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.സ്‌കൂളും പരിസരവും കുട്ടികളുടെ പാഠപുസ്തകമാകണമെന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് മന്ത്രി പറഞ്ഞു.മാതൃഭൂമി സീനിയർ മാനേജർ വിനോദ് പി നാരായൺ,
പ്രധാനാധ്യാപിക സിനി എം കുര്യാക്കോസ്,പ്രിൻസിപ്പൽ ജി ശ്രീലത,പി ടി എ പ്രസിഡന്റ് സോജൻ ജോസഫ്,
സ്‌കൂൾ വികസന സമിതി ചെയർമാൻ വി എസ് പ്രിൻസ്,പി ടി എ എക്സിക്യൂട്ടീവംഗം സുനിൽകുമാർ പി വി  സീഡ് കോ ഓഡിനേറ്റർ എം ബി സജീഷ്,അധ്യാപകരായ അമൃത ഡൊമിനിക്,പുഷ്പ ടി,എന്നിവർ നേതൃത്വം നൽകി.

November 05
12:53 2018

Write a Comment

Related News