SEED News

"പ്രളയാനന്തര പാഠങ്ങൾ" പ്രകൃതി സംരക്ഷണ ബോധവൽക്കരണ പഠന ശിബിരം


കുറ്റൂർ: ചന്ദ്രമെമ്മോറിയൽ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ ബോധവൽക്കരണ പഠന ശിബിരം സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത്  ജില്ലാ സെക്രട്ടറിയും  പരിസ്ഥിതി പ്രവർത്തകനും  തൃശ്ശൂർ മെഡിക്കൽ കോളേജ് ജീവനക്കാരനുമായ ടി. സത്യാരായണനാണ് സീഡ് പരിസ്ഥിതി   ക്ലബ് അംഗങ്ങൾക്കുവേണ്ടി ക്ലാസ് നയിച്ചത്.  പശ്ിചമഘട്ടത്തിന്റെയും വയലുകളുടെയും  സംരക്ഷണം, മതിലുകൾക്കു പകരം ജൈവവേലി ഉണ്ാക്കുന്നതിന്റെനേട്ടം, ജൈവ വൈിവധസംരക്ഷണം, പുഴയില മണൽ വാരൽ മൂലമുണ്ടാകുന്ന  ദോഷങ്ങൾ,  അനധികൃത ക്വാറികളുടെ പ്രവർത്തനം പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷങ്ങൾ, മാലിന്യ നിർമാർജനം. മണ്ണു സംരക്ഷണം എന്നിവ പഠന വിഷയങ്ങളായി. പശ്ചിമഘട്ടവും നെൽവയലുകളും നദികളും സംരക്ഷിക്കാതിരുന്നാൽ ഇനിയും കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ  സാധ്യതയുണ്ടെന്ന സത്യനാരായണൻ കുട്ടികളെ ഓർമപ്പെടുത്തി.  സീഡ് അംഗങ്ങൾക്ക്  പരിസ്ഥിതി സംരക്ഷിക്കാൻ  ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.  കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും മികച്ച പരിസ്ഥിതി പ്രവർത്തകനും കർഷകനുമായ അറുമുഖൻ, സ്‌കൂൾ എച്ച്എം വി.സി. മുരളീധരൻ മാസ്റ്റർ, നന്ദകുമാർ മാസ്റ്റർ, രാഖി ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സീഡ് കോർഡിനേറ്റർ സുമംഗല ടീ്ചർ പരിപാടിക്ക് നേതൃത്വം നൽകി.

November 06
12:53 2018

Write a Comment

Related News