SEED News

നുച്യാട് സ്കൂളിൽ ആഘോഷ തിമർപ്പിൽ കൊയ്ത്തുത്സവം

ഉളിക്കൽ: കര നെൽക്കൃഷിയിറക്കി നൂറു മേനി കൊയ്ത സംതൃപ്തിയിലാണ് നുച്യാട് ഗവ. യു.പി. സ്കൂളിലെ കുട്ടികളും അധ്യാപകരും. 
മാതൃഭൂമി സീഡും കാർഷിക ക്ലബ്ബും സംയുക്തമായാണ് ഇക്കുറി നെൽക്കൃഷി ചെയ്തത്. സ്കൂൾ മൈതാനത്തിന്‌ സമീപം പ്രത്യേകം നിലമൊരുക്കിയാണ് കൃഷിയിറക്കിയത്. 
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡെയ്സി കണയനാട്ട്, വാർഡംഗം പി.പി.കബീർ, പ്രഥമാധ്യാപകൻ എൻ.ലക്ഷ്മണൻ, റഫീഖ് കാരാൽ, സീഡ് കോ ഓർഡിനേറ്റർ എ.ഷറഫുദ്ദീൻ, വി.സി.പ്രശാന്തൻ, കെ.വി.നാരായണൻ, കെ.വി.മോഹനൻ, ടി.എം.ബീന, ടി.രുക്‌ണി എന്നിവർ നേതൃത്വം നൽകി.

November 08
12:53 2018

Write a Comment

Related News