SEED News

പ്ളാസ്റ്റിക്കിനെതിരെ ബാംബൂസിയ

എല്ലാത്തിനും പ്ലാസ്റ്റിക്‌ ഉപയോഗിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഒരു ബദൽ സംവിധാനമെന്ന രീതിയിലാണ് മൊകേരി രാജീവ് ഗാന്ധി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സീഡ് ക്ലബംഗങ്ങൾ 'ബാംബൂസിയ' ഫെസ്റ്റ് ഒരുക്കിയത്. സ്കൂൾ അങ്കണത്തിൽ നട്ടുപിടിപ്പിച്ച 17 തരം മുളകളുള്ള  ബാംബൂസീയ ഗാർഡൻ പ്രിസിപ്പൽ എ.കെ.പ്രേമദാസൻ ഉദ്ഘാടനം ചെയ്തു. മുളകൊണ്ടുള്ള പലതരം വസ്തുക്കളുടെ  പ്രദർശനവും വിപണനവും നടത്തി. 
മുളയരിയുടെ ഔഷധപ്രാധാന്യം വ്യക്തമാക്കാൻ പായസവിപണിയും ഫെസ്റ്റിൽ ഒരുക്കിയിരുന്നു.
പ്രകൃതിയോട് ഇണങ്ങി ജീവിച്ച പഴയകാലത്തിലേക്കുള്ള ഒരു എത്തിനോട്ടമായിരുന്നു ബാംബുസിയ ഫെസ്റ്റ്. 
ഫെസ്റ്റിന്റെ ഉദ്‌ഘാടനം സ്കൂൾ മാനേജർ ആർ.കെ.നാണു നിർവഹിച്ചു. സീഡ് കോ ഓർഡിനേറ്റർ ഡോ. പി. ദിലീപ് ,  അധ്യാപകരായ പി.വി.ഗീത, എം.വി.വിജീഷ്, സീഡ് ലീഡർ അർഷിന ഹാരിസ്,  അംഗങ്ങളായ അനുരാഗ്, ശാരിൻ, നമ്റാസ്, അതുൽ, തുഷാർ എന്നിവർ നേതൃത്വം നൽകി.

November 08
12:53 2018

Write a Comment

Related News