SEED News

ചാരുംമൂട് സെയ്‌ന്റ് മേരീസ് സ്‌കൂളിൽ ജൈവ കൃഷിത്തോട്ടം

ചാരുംമൂട്: ചാരുംമൂട് സെയ്‌ന്റ് മേരീസ് എൽ.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ജൈവകൃഷി ആരംഭിച്ചു. വഴുതന, വെണ്ട, പച്ചമുളക്, കാരറ്റ്, കാബേജ്, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്. സ്ഥലപരിമിതി ഉള്ളതുകൊണ്ട് ഒഴിഞ്ഞ സിമന്റ് ചാക്കുകളിൽ മണ്ണ് നിറച്ചാണ് കൃഷി. ജൈവവളവും, ജൈവ കീടനാശിനിയും ഉപയോഗിക്കും.വിളകൾ സ്‌കൂൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കും. ജൈവകൃഷിത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് റാഫി രാമനാഥ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ധന്യ, സീഡ് കോ-ഓർഡിനേറ്റർ ജോളി ക്ലീറ്റസ്, എസ്.ഉഷാമ്മ, ജെ.റാഫേൽ, ഡേവിഡ് മാനുവൽ, സി.എം.ഷീന, ഡെയ്‌സി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു. 

November 10
12:53 2018

Write a Comment

Related News