SEED News

രുചിയേറും നൂറു തരം ജൈവകറി കൂട്ടുകളൊരുക്കി ഭക്ഷ്യമേള



പാലക്കുന്ന്: നൂറു കണക്കിന് ജൈവ പച്ചക്കറി കൂട്ടുകളൊരുക്കി തിരുവക്കോളി ഗവ.എൽ.പി.സ്കൂളിൽ നടന്ന ഭക്ഷ്യമേള വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും മറക്കാനാവാത്ത അനുഭവമായി. ലോക ഭക്ഷ്യ ദിനത്തിന് സ്കൂൾ മദർ പി.ടി.എ യുടെ നേതൃത്വത്തിലാണ് ജൈവ ഭക്ഷ്യമേള നടന്നത്.ചടങ്ങ് ഗവ. ഫിഷറീസ് യു.പി.സ്കൂൾ കോട്ടിക്കുളം പ്രധാനാദ്ധ്യാപകൻ ബാലകൃഷ്ണൻ നാ റോത്ത് ഉൾഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി.കെ.കണ്ണൻ പാലക്കുന്ന്  അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ടി.വി.പുഷ്പവല്ലി മുഖ്യാതിഥിയായ്. ഹെഡ്മിസ്ട്രസ് കെ.എം.യമുന ഭക്ഷ്യ ദിന സന്ദേശം നൽകി. വികസന സമിതി കൺവീനർ ഗംഗാധരൻ.ടി, വൈസ് പ്രസിഡണ്ട് രാജേന്ദ്രൻ അങ്കക്കളരി, അദ്ധ്യാപികമാരായ, രേഷ്മ, വിനീത ,മദർ PTA വൈസ് പ്രസിഡണ്ട് അർച്ചന ,ഹെൽത്ത് ഇൻസ്പെക്ടർ ലളിത ,രജുലടീച്ചർ എന്നിവർ സംസാരിച്ചു. ഭക്ഷ്യവിഷയാവതരണത്തിന്റെ ഭാഗമായി നാറോത്ത് ബാലകൃഷ്ണൻ അവതരിപ്പിച്ച സംവാദങ്ങളും, പാട്ടും, കഥകളും വിദ്യാർത്ഥികൾക്ക്  പുതിയ അറിവും, ഉൻമേഷവും നൽകി. മദർ പി.ടി.എ പ്രസിഡണ്ട് പുഷ്പ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നിത്യ നന്ദിയും പറഞ്ഞു.

November 10
12:53 2018

Write a Comment

Related News