SEED News

സി.ബി.എം. എച്ച്.എസ്.എസിൽ ദേശീയ പക്ഷിദിനം ആചരിച്ചു

ചാരുംമൂട്: പക്ഷിനിരീക്ഷകൻ സലീംഅലിയുടെ 122-ാമത് ജന്മദിനം നൂറനാട്  സി.ബി എം. എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ളബ്ബ് ആചരിച്ചു. പക്ഷിനിരീക്ഷണ ക്ലബ്ബ്‌ രൂപവത്കരിക്കുകയും പരിസ്ഥിതി സംരക്ഷണത്തിൽ പക്ഷികളുടെ പ്രാധാന്യമെന്തെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് കിളികൾക്ക് വെള്ളം കുടിക്കുന്നതിനും ഭക്ഷണത്തിനുമുള്ള സംഭരണികൾ ഉണ്ടാക്കി. ഇവ സ്‌കൂൾ വളപ്പിൽ മാവ്, നെല്ലി, സപ്പോട്ട, അത്തി തുടങ്ങിയ മരങ്ങളിൽ സ്ഥാപിച്ചു.'കിളികൾക്കായി ഒരു നീരുറവ' എന്നുപേരിട്ട  പരിപാടിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ.ഹരീഷ് കുമാർ നിർവഹിച്ചു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എസ്.ലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് പ്രഭ വി.മറ്റപ്പള്ളി, അധ്യാപകരായ കെ.ഉണ്ണികൃഷ്ണൻ, എസ്.രാജേഷ്, അശ്വതി എസ്.നായർ, എസ്.സുനിത, ആർ.സിനി, എസ്.ലേഖ, ശ്രീലത എന്നിവർ പങ്കെടുത്തു.

November 16
12:53 2018

Write a Comment

Related News