SEED News

ചോറൂട്ടിയ കൈകൾക്ക് കീർത്തി പുരസ്‌കാരം

ശിശുദിനത്തിൽ ഏറ്റുകുടുക്ക എ.യു.പി. സ്കൂൾ സീഡ് ക്ലബ്ബ് സ്കൂളിലെ പാചക തൊഴിലാളി എ.ശ്യാമളയെ പാചകകീർത്തി പുരസ്കാരം നൽകി ആദരിച്ചു. 18 വർഷമായി സ്കൂളിലെ പാചകത്തൊഴിലാളിയാണ് ശ്യാമള. ഏറ്റുകുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി കെ. സുകുമാരനിൽനിന്ന് ആദരം ഏറ്റുവാങ്ങി. 
 പ്രഥമാധ്യാപിക പി.യശോദ പൊന്നാടയണിയിച്ചു.പി.ടി.എ. പ്രസിഡന്റ് കെ.പി. കമലാക്ഷൻ, സീഡ് കോഓർഡിനേറ്റർ കെ.രവീന്ദ്രൻ,  കൺവീനർ എസ്.ഋതുനന്ദ, സ്റ്റാഫ് സെക്രട്ടറി എൻ.ഭരത് കുമാർ എന്നിവർ സംസാരിച്ചു.

November 29
12:53 2018

Write a Comment

Related News