SEED News

അവർ പാടത്തേക്ക്, കന്നിനെയും മണ്ണിനെയുമറിഞ്ഞ്...




വാവൂർ: കാളകളുമായി കന്നുപൂട്ടാൻ പാടത്തിറങ്ങി വാവൂർ എം.എച്ച്.എം.എ.യു.പി. സ്‌കൂളിലെ വിദ്യാർഥികൾ. സ്‌കൂളിലെ ഹരിത ക്ലബ്ബിന്റെയും മാതൃഭൂമി സീഡിന്റെയും നേതൃത്വത്തിലാണ് വെട്ടുപാറ ചെറുകുണ്ടിൽ പാടത്ത് 60 സെന്റിൽ നെൽകൃഷിയാരംഭിച്ചത്. 
ഞാറുനടീൽ ഉത്സവം ചീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഹീദ് ഉദ്ഘാടനംചെയ്തു. കൃഷി ഓഫീസർ തജ്മുദ്ദീൻ, മാനേജർ ബീരാൻഹാജി, പി.ടി.എ. പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, അബ്ദുൽഖാദർ ഹാജി, അലിമാൻ, റഷീദ് എന്നിവർ പങ്കെടുത്തു. 

November 29
12:53 2018

Write a Comment

Related News