SEED News

കോട്ടയ്ക്കൽ രാജാസിൽ മീൻ വിളവെടുത്തു; പണം ഡയാലിസിസ് സെന്ററിന്



കോട്ടയ്ക്കൽ: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കോട്ടയ്ക്കൽ രാജാസ് സ്‌കൂളിൽ ഗാന്ധിനഗർ കൂട്ടായ്മയുടെ സഹായത്തോടെ നടത്തിയ മത്സ്യക്കൃഷി വിളവെടുത്തു. കോട്ടയ്ക്കൽ നഗരസഭാധ്യക്ഷൻ കെ.കെ. നാസർ ആദ്യവിൽപ്പന നടത്തി. സ്‌കൂൾ മൈതാനത്തെ ജലാശയത്തിൽ പരപ്പനങ്ങാടിയിൽനിന്നെത്തിച്ചു നിക്ഷേപിച്ച കട്‌ല, കണ്ണൻ, രോഹു തുടങ്ങിയ മത്സ്യങ്ങളാണ് വിളവെടുത്തത്. രണ്ട് ക്വിന്റലിലധികം മത്സ്യം ലഭിച്ചു.
പ്രഥമാധ്യാപിക കെ.വി. ലത, ഹരിതസേന കൺവീനർ വിഷ്ണുരാജ്, കെ. മുജീബ് റഹ്മാൻ, ഉണ്ണി പറമ്പത്ത്, ജലീൽ കരിമ്പനയ്ക്കൽ, ടി.ടി. ജംഷാദ് എന്നിവർ നേതൃത്വംനൽകി. മത്സ്യവിൽപ്പനയിൽനിന്നു ലഭിച്ച തുക കോട്ടയ്ക്കൽ നഗരസഭയുടെ ഡയാലിസിസ് സെന്ററിലേക്ക് നൽകുമെന്ന് ഗാന്ധിനഗർ കൂട്ടായ്മ അറിയിച്ചു.

November 29
12:53 2018

Write a Comment

Related News