SEED News

വിത്തുകളുടെ ശേഖരണവുമായി സീഡ് വിദ്യാർഥികൾ




കോട്ടയ്ക്കൽ: കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിൽ ഹരിതസേനയുടേയും മാതൃഭൂമി സീഡ് ക്ലബ്ബിന്റേയും നേതൃത്വത്തിൽ വിത്തുത്സവം നടത്തി. 
വിവിധയിനം നെല്ല്, ചീര, പയർ തുടങ്ങി 127 ഇനം വിത്തുകൾ പ്രദർശനത്തിൽ 
ഒരുക്കി.  യു.പി. വിഭാഗം വിദ്യാർഥികൾ കൊയ്ത്തുപ്പാട്ടുകൾ അവതരിപ്പിച്ചു.
കോട്ടയ്ക്കൽ കൃഷി ഓഫീസർ അരുൺ പ്രദർശനം ഉദ്ഘാടനം ചെയ്തു. 
ഔഷധഭവനം, ചെറുതല്ല കാന്താരി പദ്ധതികളുടെ പ്രഖ്യാപനം സ്‌കൂൾ മാനേജർ കെ. ഇബ്രാഹീം ഹാജി നിർവഹിച്ചു. 
പി.ടി.എ വൈസ് പ്രസിഡന്റ് ജയദേവൻ കോട്ടയ്ക്കൽ അധ്യക്ഷനായി. പ്രഥമാധ്യാപകൻ ബഷീർ കുരുണിയൻ, കെ. മറിയ എന്നിവർ സംസാരിച്ചു.

November 29
12:53 2018

Write a Comment

Related News