SEED News

വിരിപ്പാടം സ്‌കൂളിൽ അടുക്കളത്തോട്ടം ഒരുങ്ങി




കൊണ്ടോട്ടി: ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം പദ്ധതി തുടങ്ങി. 
പച്ചക്കറി കൃഷിയെക്കുറിച്ചും വിത്തുല്പാദനത്തെക്കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നടത്തി. സീഡ് ക്ലബ്ബ് കോ- ഓർഡിനേറ്റർ അബ്ദുൾസമദ്, പ്രഥമാധ്യാപകൻ സി.കെ. വർഗീസ്, അധ്യാപകരായ പ്രഭാവതി, റസീൽ, ഷംസുദ്ധീൻ, സബീന തുടങ്ങിയവർ പങ്കെടുത്തു. സീഡ് ക്ലബ്ബ് അംഗങ്ങളായ മഹർജാൻ, ഫിദ, സ്വാതി ലക്ഷ്മി, ഹാദി, അഫ്‌ലഹ് എന്നിവർ നേതൃത്വം നൽകി. 

November 29
12:53 2018

Write a Comment

Related News