SEED News

കേരളപ്പിറവിദിനത്തിൽ നാട്ടുചന്ത




ചേറൂർ: കേരളപ്പിറവിദിനത്തിൽ നാട്ടുചന്തയൊരുക്കി ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്സിലെ വിദ്യാർഥികൾ. സാഹിത്യവേദിയും മാതൃഭൂമി സീഡ് ക്ലബ്ബുമാണ് ചന്തയൊരുക്കിയത്. വിദ്യാർഥികളുടെ വീടുകളിൽനിന്ന് കൊണ്ടുവന്ന പച്ചക്കറികളാണ് ചന്തയിലെത്തിച്ചത്. യത്തീംഖാന സെക്രട്ടറി എം.എം. കുട്ടി മൗലവി ഉദ്ഘാടനംചെയ്തു. 
യുവകർഷകൻ ഇസ്മയിൽ മുതുവിൽക്കുണ്ടിനെ പ്രഥമാധ്യാപകൻ പറങ്ങോടത്ത് മജീദ് ആദരിച്ചു. 
യത്തീംഖാന മാനേജർ കെ. ബീരാൻകുട്ടി, കെ.യു. ബാബു, കെ. അയൂബ്, രമേശൻ, കെ.ഇ. സലീം, ടി. സുരേഷ്, ശ്രീകുമാർ, സെലിൻ മാത്യു, അബ്ദുൽഹക്കീം എന്നിവർ പങ്കെടുത്തു. 

November 29
12:53 2018

Write a Comment

Related News