SEED News

കീഴുപറമ്പ് സ്‌കൂളിൽ വിളവെടുപ്പ്




അരീക്കോട്: കീഴുപറമ്പ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡും എസ്.പി.സിയും ചേർന്നുനടത്തിയ ജൈവകൃഷിയുടെ വിളവെടുപ്പ് നടന്നു. 
പ്രഥമാധ്യാപകൻ കെ.ജി. മുഹമ്മദ് ബഷീറിന് പച്ചക്കറികൾ നൽകി വിദ്യാർഥിപ്രതിനിധികൾ വിളവെടുപ്പ് ഉദ്ഘാടനംചെയ്തു.
ചടങ്ങിൽ നന്മ സീഡ് കോ-ഓർഡിനേറ്റർ കെ. ബാബുരാജ്, സീനിയർ അസിസ്റ്റന്റ് കെ. ആമിന, സ്റ്റാഫ് സെക്രട്ടറി ടി.കെ. അൻവർസാദത്ത്, എസ്.പി.സി.സി.പി.ഒ.പി.കെ. അഷ്‌റഫ്, സി.കെ. അബൂബക്കർ, കെ.സി. റഹ്മത്തുല്ല, പി. സുഹ്‌റ, പി. ഉമാദേവി, കെ. സൈഫുദ്ദീൻ, സീഡ് പ്രതിനിധി എൻ. സനീഷ് എന്നിവർ പങ്കെടുത്തു. 

November 29
12:53 2018

Write a Comment

Related News