SEED News

ഔഷധസസ്യ പ്രദർശനമൊരുക്കി കേരളപ്പിറവി ആഘോഷം




തിരുനാവായ: കേരളപ്പിറവിദിനത്തിൽ അപൂർവ ഔഷധസസ്യങ്ങളുടെയും ചെടികളുടെയും പ്രദർശനമൊരുക്കി വൈരങ്കോട് എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മാതൃഭൂമി സീഡ് വിദ്യാർഥികൾ. 
ഔഷധ സസ്യങ്ങളുടെ പ്രാധാന്യം വിദ്യാർഥികൾക്ക് മനസ്സിലാക്കാനാണ് പ്രദർശനം നടത്തിയത്. ഒന്നാം ക്ലാസ്സുമുതൽ പത്തുവരെയുള്ള വിദ്യാർഥികൾ നവകേരളസൃഷ്ടിക്കായി തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു. 
പ്രീപ്രൈമറി വിദ്യാർഥികൾ കേരളത്തിന്റെ മാതൃകയിൽ അണിനിരന്നു. 
പ്രിൻസിപ്പൽ ചേക്കുട്ടി പരവക്കൽ ഉദ്ഘാടനംചെയ്തു. സീഡ് വിദ്യാർഥികളായ റിഷാന, സന, ആയിഷ, സാലിഹ, സോഷ്യൽ ക്ലബ്ബ് കൺവീനർ സതീദേവി, സീഡ് കോ -ഓർഡിനേറ്റർ സീനത്ത് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

November 29
12:53 2018

Write a Comment

Related News