SEED News

ഇടമലക്കുടി സ്കൂളിൽ "ലവ് പ്ലാസ്റ്റിക് " പദ്ധതി തുടങ്ങി.


ഇടമലക്കുടി: പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികൾക്ക്‌ അവബോധം നൽകുവാനായി ഇടമലക്കുടി ഗവ. ട്രെ ബൽ.എൽ.പി.സ്കൂളിൽ "ലവ് പ്ലാസ്റ്റിക്ക് " പദ്ധതി തുടങ്ങി.സ്കൂളിന്റെ 
"പ്ലാസ്റ്റിക് രഹിത ഇടമലക്കുടി" എന്ന പ്രോജക്ടിന്റെ ഭാഗമായാണ് കുട്ടികൾ ഇത് ആരംഭിച്ചത്. നിലവിൽ ഇടമലക്കുടിയിൽ  പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിമിതമാണ്. ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ പ്ലാസ്റ്റികിന്റെ ഉപയോഗം ആവശ്യമാക്കുന്നുണ്ട്. 

ലവ് പ്ലാസ്റ്റിക് പദ്ധതി മെഡിക്കൽ ഓഫീസർ അശ്വിൻ ജോയ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ആർ.രവിചന്ദ്രൻ ,സീഡ് കോ ഓർഡിനേറ്റർ ഷിംലാൽ ഡി.ആർ, വി.സുധീഷ്, വ്യാസ്.എൻ  എന്നിവർ സംസാരിച്ചു. 

December 01
12:53 2018

Write a Comment

Related News