SEED News

മരത്തെ അറിഞ്ഞ് വിദ്യാർഥികൾ


കോങ്ങാട്: മാതൃഭൂമി സീഡ് സീസൺവാച്ചിന്റെ ഭാഗമായി കോങ്ങാട് ഗവ. യു.പി. സ്കൂളിലെ കുട്ടികൾ മരങ്ങളെ തൊട്ടറിഞ്ഞു. വിവിധതരം മരങ്ങളെ തിരിച്ചറിഞ്ഞും ഇലകളുടെയും പൂക്കളുടെയും പ്രത്യേകതകൾ മനസ്സിലാക്കിയും മരങ്ങളുടെ  കാലാവസ്ഥയ്ക്കനുസൃതമായ മാറ്റങ്ങൾ നിരീക്ഷിച്ചും രേഖപ്പെടുത്തി.  പ്രധാനാധ്യാപകൻ സി.സി. ജയശങ്കർ ഉദ്ഘാടനംചെയ്തു. 
സീഡ് കോ-ഓർഡിനേറ്റർ സുജാത, അധ്യാപകരായ വിജീഷ്, അജിത, ഷർഫുദ്ദീൻ, ഉമാദേവി എന്നിവർ നേതൃത്വംനൽകി.

December 08
12:53 2018

Write a Comment

Related News