SEED News

ഹരിതപെരുമാറ്റച്ചട്ടത്തിന് മാതൃഭൂമി സീഡിന്റെ വല്ലക്കൊട്ടകൾ


അമ്പലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഹരിതപെരുമാറ്റച്ചട്ടം പാലിക്കുന്നതിനായി മാതൃഭൂമി സീഡിന്റെ വക അറുപത് വല്ലക്കൊട്ടകൾ. തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും എസ്.എം.സി.യും ചേർന്നാണ് വല്ലക്കൊട്ടകൾ നിർമിച്ചത്.
പ്ലാസ്റ്റിക്കിനെതിരായ സന്ദേശം കലോത്സവവേദിയിൽ ഉണർത്താനായാണ് വല്ലം ഒരുക്കിയത്. വേദികളിലെ മാലിന്യം വല്ലത്തിൽ ശേഖരിക്കാനായാണ് ഇത് ഹരിതസമിതിക്ക്‌ കൈമാറിയത്. സ്കൂളിൽനിന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.അംബികാ ഷിബു വല്ലങ്ങൾ ഏറ്റുവാങ്ങി. 
ഹരിത പ്രോട്ടോക്കോൾ കൺവീനർ ദീപുവിന് കൈമാറി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.ഡി.ആസാദ്, സ്കൂൾ സീഡ് കോ-ഒാർഡിനേറ്റർ ആർ.രാജേഷ്, മാതൃഭൂമി റീജണൽ മാനേജർ സി.സുരേഷ്‌കുമാർ, സീഡ് ക്ലബ്ബ്‌ അംഗങ്ങൾ എന്നിവർ സന്നിഹിതരായി
രുന്നു.

December 10
12:53 2018

Write a Comment

Related News