SEED News

നെല്‍കൃഷി നേരിട്ടറിഞ്ഞ് സീഡ് വിദ്യാര്‍ഥികള്‍


അവിട്ടത്തൂര്‍: എല്‍.ബി.എസ്.എം.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് വിദ്യാര്‍ഥികള്‍ നെല്‍കൃഷിയെ കുറിച്ച് പഠിക്കാന്‍ പുഞ്ചപ്പാടം സന്ദര്‍ശിച്ചു. അധ്യാപകരുടെ കൂടെയാണ് പാടശേഖരത്തിലേക്കുള്ള സന്ദര്‍ശനം നടത്തിയത്.പാടശേഖരം ഒരുക്കി വിത്ത് വിതയ്ക്കുന്നത് നേരില്‍ കണ്ടു മനസ്സിലാക്കാനും വിത്ത് വിതച്ചു നോക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിച്ചു. കൊടിയില്‍ വര്‍ഗ്ഗീസ്, ചോലിപ്പറമ്പില്‍ ചാത്തുണ്ണി, കോച്ചേരി ഗോപി തുടങ്ങിയവര്‍ വിദ്യാര്‍ഥികള്‍ക്ക് കൃഷി രീതികള്‍ വിശദീകരിക്കുകയും സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തു. പ്രളയത്തില്‍  മുങ്ങിയ പാടശേഖരം കൃഷിയിലൂടെ വീണ്ടെടുക്കുന്നതിന്റെ അത്മവിശാസം കൃഷിക്കാര്‍ പ്രകടിപ്പിച്ചു. വിത്ത് ഒരുക്കല്‍, വിത്തിനങ്ങള്‍, വള പ്രയോഗം, കളനിയന്ത്രണം, ജലസേചനം എന്നിവയെല്ലാം കുട്ടികള്‍ക്ക് വിശദമാക്കി കൊടുത്തു. ബാങ്ക് ഉദ്യോഗസ്ഥനായ ശ്രീനാഥ്‌ പൊന്നാത്ത്, അധ്യാപകരായ രമ.കെ.മേനോന്‍, ലത.പി.മേനോന്‍, സീഡ് വിദ്യാര്‍ഥികളായ ആദിത്യന്‍, ടി.ജെ.അര്‍ജുന്‍, അവിന്‍ കൃഷ്ണ, വര്‍ഷ, പ്രവ്യ, ആര്‍ച്ച തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  

December 11
12:53 2018

Write a Comment

Related News