SEED News

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെള്ളിയാറിന് കുറുകെ തടയണ നിർമിച്ചു

 
എടത്തനാട്ടുകര: പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാർ പുഴയ്‌ക്ക് കുറുകെ തടയണ നിർമിച്ചു. 
കണ്ണംകുണ്ട് പാലത്തിന്‌ സമീപത്താണ് തടയണ നിർമിച്ചത്. കണ്ണംകുണ്ടിലെ യുവജനക്ലബ്ബായ വിസ്മയക്ലബ്ബും പരിപാടിയിൽ പങ്കാളികളായി. കുട്ടികൾ സമാഹരിച്ച 400 ചാക്കുകളും  ക്ലബ്ബ് ഭാരവാഹികൾ സ്വരൂപിച്ച ചാക്കുകളും ഉപയോഗിച്ചാണ് തടയണ നിർമിച്ച‌ത്.
അലനല്ലൂർ പഞ്ചായത്തംഗം അബ്ദുൾറഷീദ് തടയണ നിർമാണം ഉദ്ഘാടനംചെയ്തു.  . 
  സ്കൂളിലെ സീഡ് പോലീസ് നേതൃത്വംനൽകി. സീഡ് റിപ്പോർട്ടർ എസ്. സാരംഗ്, സീഡ് കോ-ഓർഡിനേറ്റർ ശനിർബാബു, അധ്യാപകരായ വി. റസാഖ്, പി. അബ്ദുൾ വഹാബ്, പി. ഷീജ എന്നിവർ നേതൃത്വം നൽകി.

December 12
12:53 2018

Write a Comment

Related News