SEED News

ശലഭങ്ങളിലെ വർണവിസ്മയവുമായി വൈക്കിലശ്ശേരി യു.പി. സ്‌കൂൾ

വടകര: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈക്കിലശ്ശേരി യു.പി. സ്കൂളിൽ ചിത്രശലഭപ്രദർശനം നടത്തി. പലതരം പൂമ്പാറ്റകളുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുണ്ടായിരുന്നത്.

സീഡ് കോ-ഓർഡിനേറ്റർ വിനയ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക മോളി സുഷമ അധ്യക്ഷയായി. ‘ശലഭങ്ങളും അവയുടെ ജീവിതചക്രവും’ എന്ന വിഷയത്തിൽ വി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. രാജീവൻ, സീഡ് കോ-ഓർഡിനേറ്റർ അഷ്‌ക്കർ തുടങ്ങിയവർ സംസാരിച്ചു.

December 14
12:53 2018

Write a Comment

Related News