SEED News

വിളവെടുപ്പ് ആഘോഷമാക്കി മരങ്ങാട്ടുപള്ളി സെന്റ്.തോമസ് ഹൈസ്കൂൾ

മരങ്ങാട്ടുപള്ളി: സ്കൂളിനെ സമീപം തരിശായി കിടന്നിരുന്ന 50 സെന്റ് സ്ഥലം ഒരുക്കി സ്കൂൾ സീഡ് ക്ലബും  ലിറ്റൽ ഫാർമേഴ്‌സ് ക്ലബിലെയും കുട്ടികൾ ഒത്തുചേർന്ന്  വിവിധ കൃഷികൾ ആരംഭിച്ചത്. വള്ളിപ്പയർ, തടപ്പയർ, ചീര, വെണ്ട , തക്കാളി, വെള്ളരി, വഴുതന, ചീനി, വാഴ, കപ്പ, പടവലം, പാവൽ, കോവൽ ചുരക്ക പീച്ചിൽ തുടങ്ങി ശീതകാല പച്ചക്കറികളായ കാബ്ബജ്, കോളിഫ്ലവർ തുടങ്ങിയവ ഇനങ്ങൾ വളരെ വിപുലമായ രീതിയിൽ കൃഷി ചെയ്തു വരുന്നു. പഠന സമയങ്ങളിലെ ഒഴുവുകളിലും മറ്റുള്ള സമയം കണ്ടെത്തിയുമാണ് കുട്ടികൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത്. ജൈവ രീതിയിൽ കൃഷി ചെയുന്ന വിഭവങ്ങളാക്കേ ആവിശ്യക്കാരേറെയാണ്. കൃഷിയുടെ വിളവെടുപ്പ് കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. മരങ്ങാട്ടുപള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അൻസമ്മ സാബു, ഉഴവൂർ ബ്ലോക്ക് മെമ്പർ നിർമല ദിവാകരൻ , വാർഡ് മെമ്പർ മാർട്ടിൻ പന്നിക്കോട്, സ്കൂൾ മാനേജർ ഫാ.ജോർജ് വഞ്ചീപുരക്കൽ,   ഉഴവൂര്‍ കൃഷി വികസന അസി.ഡയറക്ടർ ജോമോൻ ജോസഫ്, മരങ്ങാട്ടുപള്ളി കൃഷി ഓഫീസർ റീന കുര്യൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ആനിയമ്മ മാത്യു, പി.റ്റി.എ പ്രസിഡന്റ് ഷാജി കൊല്ലിത്തടം, സീഡ് കോഓർഡിനേറ്റർ ഷിനു.പി.തോമസ്, മറ്റ് അധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ വിളവെടുപ്പിൽ പങ്കെടുത്തു.  വിളവെടുക്കുന്ന പച്ചക്കറികൾ സ്കൂൾ ആവിശ്യത്തിന് ഉപയോഗിച്ചതിനെ ശേഷം വിപണി ക്രമീകരിച്ച  വിൽക്കുവാനും കുട്ടികൾ ശ്രദ്ധിക്കുന്നു. 

December 15
12:53 2018

Write a Comment

Related News