SEED News

ഊർജസംരക്ഷണത്തിന് സീഡ് ക്ലബ്ബ്‌ റാലി

ഏറാമല: ഊർജസംരക്ഷണത്തിന്റെ പ്രാധാന്യവും പ്രചാരണവും ലക്ഷ്യമിട്ട് ഓർക്കാട്ടേരി കെ.കെ.എം. ഗവ.ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ്‌ രംഗത്തിറങ്ങി. ഇതിന്റെ ഭാഗമായി ക്ലബ്ബിലെ അംഗങ്ങൾ സൈക്കിൾ റാലി സംഘടിപ്പിച്ചു. സൗരോർജ സാധ്യതകൾ പ്രയോജനപ്പെടുത്തുക, വൈദ്യുതിയുടെ അമിതോപയോഗം നിയന്ത്രിക്കുക തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയതായിരുന്നു റാലി.

December 15
12:53 2018

Write a Comment

Related News