SEED News

''ജൈവ നന്മയുടെ കൃഷിപാഠവുമായ് വൈക്കിലശ്ശേരി യു.പി സ്കൂൾ "

കാർഷിക നന്മകൾ തിരിച്ചറിയാൻ കൃഷിപാഠവുമായ് മാതൃഭൂമി സീഡ്ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വൈക്കിലശേരി യു.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി പദ്ധതി ആരംഭിച്ചു. വിത്ത് നടീൽ ഉത്സവം ഹെഡ്മിസ്ട്രസ് ശ്രീമതി മോളി സുഷമ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവിശ്യമായ പച്ചക്കറികൾ ലഭ്യമാകുകയും, കുട്ടികളിൽ കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. വിവിധ കാർഷിക വിളകൾ, വിത്ത് നടീൽ, വളപ്രയോഗം, കീടനിയന്ത്രണം എന്നിവയെല്ലാം സീഡ് അംഗങ്ങൾ തിരിച്ചറിയുകയും, ബോധവത്ക്കരണം നടത്തുകയും ചെയ്തു.വിഷരഹിത പച്ചക്കറികളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ട് തങ്ങളുടെ വീടുകളിലും, കൃഷി തുടങ്ങാനുള്ള ഒരുക്കത്തിലാണ് വിദ്യാർത്ഥികൾ. നടീൽ ഉത്സവത്തിന് കൃഷിപ്പാട്ട്, നാടൻപാട്ട്, കൃഷി ചൊല്ലുകൾ എന്നിവ അവതരിപ്പിച്ചു. സീഡ് അംഗങ്ങളായ ശ്രീഹരി, അഭിനവ്, സാന്ദ്ര, സൂര്യ, രാജീവൻ, അനൂപ്, അമൽ, പുഷ്പ എന്നിവർ സംസാരിച്ചു.

December 15
12:53 2018

Write a Comment

Related News