SEED News

പഠനത്തോടൊപ്പം തൊഴിൽ പരിശീലനമൊരുക്കി കോട്ടോപ്പാടം ഹൈസ്കൂൾ

പഠനത്തോടൊപ്പം തൊഴിൽ പരിശീലനമൊരുക്കി 
കോട്ടോപ്പാടം ഹൈസ്കൂൾ  
 കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂളിൽ തയ്യൽ പരിശീലനം പ്രധാനാധ്യാപിക എ. രമണി ഉദ്ഘാടനം ചെയ്യുന്നു
കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ടീൻ ഫോക്കസ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ തയ്യൽ പരിശീലനം തുടങ്ങി. പ്രധാനാധ്യാപിക എ. രമണി ഉദ്ഘാടനം ചെയ്തു. ടീൻ ഫോക്കസ് കോ-ഓർഡിനേറ്റർ മനോജ് പരമേശ്വരത്ത് അധ്യക്ഷനായി. എഴുപതോളം വിദ്യാർഥികൾക്കാണ് അവധിദിവസങ്ങളിലും വാരാന്ത്യങ്ങളിലും പഠനസമയത്തെ ബാധിക്കാതെയുള്ള തയ്യൽ പരിശീലനം നൽകുന്നത്. ഹമീദ് കൊമ്പത്ത്, കെ. മൊയ്തുട്ടി, ഹർഷ, ജി. അമ്പിളി, പി.കെ. ഹംസ, കെ.സി. ഗീത, ജോൺ റിച്ചാർഡ്, കെ.കെ. ഫാസിലത്ത് എന്നിവർ സംസാരിച്ചു.

December 17
12:53 2018

Write a Comment

Related News