SEED News

‘സീഡ്’ ആശംസാ കാർഡൊരുക്കി കുരുന്നുകൾ

എടത്വാ: മാതൃഭൂമി ‘സീഡ്’ പ്രവർത്തനങ്ങളുടെ ഭാഗമായി ആശംസാ കാർഡുകളുമായി കുരുന്നുകൾ. എടത്വാ സെയ്‌ന്റ് മേരീസ് എൽ.പി.സ്കൂളിലെ കുട്ടികളാണ് ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സീഡ് ആശംസാ കാർഡുകൾ ഒരുക്കിയത്. വിദ്യാർഥികൾ സ്വന്തം നിലയിൽ നിർമിച്ച ബഹുവർണ ആശംസാ കാർഡുകൾ പച്ചക്കറിവിത്തുകൾ കൊണ്ട് അലങ്കരിക്കുകയായിരുന്നു. പിന്നീട് കുട്ടികൾ ആശംസാ കാർഡുകൾ പരസ്പരം കൈമാറി.
 ഈ വിത്തുകൾ കൊണ്ട് അടുക്കളത്തോട്ടനിർമാണമാണ് ലക്ഷ്യമിടുന്നത്. സീഡ് കാർഡ് നിർമാണപ്പുര എടത്വാ സെയ്‌ന്റ് അലോഷ്യസ് പ്രിൻസിപ്പൽ ഡോ.ആൻറണി മാത്യു ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര  ആശംസാ കാർഡുകളുടെ വിതരണം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എൽ.ബീനാമ്മ, കോ-ഓർഡിനേറ്റർമാരായ അരുൺ തോമസ്, ജിക്കു സെബാസ്റ്റ്യൻ, വിദ്യാർഥി പ്രതിനിധികളായ ജലിൽ ജയൻ, സോനാ എലിസബത്ത് എന്നിവർ പ്രസംഗിച്ചു.

December 21
12:53 2018

Write a Comment

Related News