SEED News

പരിസ്ഥിതിപഠന ക്യാമ്പ്

മാണിക്കപ്പറമ്പ് സർക്കാർ ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിപഠന ക്യാമ്പ് നടത്തി. പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേക്കാണ് പഠന ക്യാമ്പ് യാത്ര നടത്തിയത്.
പ്രകൃതിസ്നേഹം, ജൈവവൈവിധ്യസംരക്ഷണാവബോധം എന്നിവ കുട്ടികളിൽ വളർത്തുകയായിരുന്നു ലക്ഷ്യം. 
പക്ഷി നിരീക്ഷണം, ട്രക്കിങ്, ക്വിസ് മത്സരം എന്നിവയും ഉണ്ടായി. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ രമേഷ്, ഷണ്മുഖൻ, ശെൽവൻ എന്നിവർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. രണ്ടുദിവസത്തെ ക്യാമ്പിൽ 40-ഓളം കുട്ടികൾ പങ്കെടുത്തു.

December 22
12:53 2018

Write a Comment

Related News