SEED News

പ്ലാസ്റ്റിക് രഹിത ആശംസാ കാർഡുമായി വിദ്യാർഥികൾ


ചിറ്റൂർ: അധ്യാപകർക്കും കൂട്ടുകാർക്കും പ്ലാസ്റ്റിക് രഹിത ഗ്രീറ്റിങ് കാർഡുകളിലൂടെ ആശംസകളറിയിച്ച് വിദ്യാർഥികൾ. ചിറ്റൂർ തെക്കേഗ്രാമം എസ്.എസ്.കെ.എ.എസ്.എൻ.യു.പി. സ്‌കൂളിലെ വിദ്യാർഥികളാണ് പ്ലാസ്റ്റിക് രഹിത ഗ്രീറ്റിങ് കാർഡ് നിർമാണ ശില്പശാലയിലൂടെ ക്രിസ്‌മസ്-പുതുവത്സര ആശംസകൾ കൈമാറിയത്. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായാണ് ശില്പശാല നടത്തിയത്. ചെലവുകുറഞ്ഞ വസ്തുക്കൾകൊണ്ടായിരുന്നു മനോഹരമായ കാർഡുകൾ ഉണ്ടാക്കിയെടുത്തത്. ഇവ ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ ജനപ്രതിനിധികൾക്ക്‌ നൽകി. 
സ്‌കൂൾ പ്രധാനാധ്യാപകൻ എം. ശശികുമാർ ഉദ്ഘാടനംചെയ്തു. സീഡ് കോ-ഓർഡിനേറ്റർ പി.എം. മുരളീധരൻ, അധ്യാപകരായ എസ്. വനജ, കെ. ജ്യോതി, ബി.ആർ.സി. കോ-ഓർഡിനേറ്റർമാരായ കെ. ജീന, കദീജ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വംനൽകി.

January 02
12:53 2019

Write a Comment

Related News