SEED News

രാജകുമാരി എപ്പാറ റോഡിലെ കാടു പിടിച്ച സിഗ്നൽ ബോർഡുകൾ വൃത്തിയാക്കുന്ന രാജകുമാരി ഹോളി ക്യൂൻസ് യു.പ. സ്കൂളിലെ കുട്ടികൾ

രാജകുമാരി: വഴിയരികിലെ സിഗ്നൽ ബോർഡുകൾ വൃത്തിയാക്കി രാജകുമാരി ഹോളി ക്യൂൻസ് യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ മാതൃകയായി. രാജാക്കാട് പൂപ്പാറ റോഡിലെ രാജകുമാരി മുതൽ പൂപ്പാറ വരെയുള്ള സിഗ്നൽ ബോർഡുകളാണ് കുട്ടികളും, അധ്യാപകരും, പി.ടി.എ അംഗങ്ങളും ചേർന്ന് വൃത്തിയാക്കിയത്. 
ഏറെ വിനോദ സഞ്ചാരികൾ കടന്നു പോകുന്ന തിരക്കുള്ള പാതയാണിത്. കാഴ്ച മറച്ചു നിന്നിരുന്ന ദിശാബോർ സുകൾ കുട്ടികൾ കാട് വെട്ടി, കഴുകി വൃത്തിയാക്കി. 


ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസി, സീഡ് കോ ഓർഡിനേറ്റർ സോണിയ ജോസഫ്, സെബിൻ മാത്യു, മിഥുൻ ജോൺ, പി.ടി.എ പ്രസിഡന്റ് ബിജു പെരിയ പിള്ളിൽ, പ്രിൻസ് ജോസഫ് എന്നിവർ നേതൃത്വം നൽകി.

January 04
12:53 2019

Write a Comment

Related News