SEED News

തട്ടക്കുഴ സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ മത്സ്യകൃഷി

തട്ടക്കുഴ ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ മത്സ്യ കൃഷി തുടങ്ങി.ഇതിനായി വിദ്യാര്‍ത്ഥികള്‍ സ്കൂളിലെ ഉപയോഗശൂന്യമായി കിടന്ന ടാങ്ക് അറ്റ കുറ്റ പണികള്‍ നടത്തി ഉപയോഗയോഗ്യമാക്കുകയായിരുന്നു. ഇതിലേക്ക് വെള്ളം നിറച്ച് ഗിഫ്റ്റ് തിലോപ്പിയ,ഗ്രാസ് കാര്‍പ്പ്,ഗപ്പി തുടങ്ങിയ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും .മത്സ്യകൃഷിയുടെ ഉദ്ഘാടനം ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സജീവ്  നിര്‍വഹിച്ചു.പി.ടി.എ പ്രസിഡന്‍റ് പി.പി.ഷിബു അധ്യക്ഷനായിരുന്നു.പ്രിന്‍സിപ്പല്‍ റീനാ വര്‍ഗീസ്,എന്‍.എസ്സ് .എസ്സ്  പ്രോഗ്രാം ഓഫീസര്‍ ബി.സജീവ് ,സീഡ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് കുമാര്‍,അദ്ധ്യാപകരായ ഡോ.ഹരിഹരന്‍,ദീപ്തി,സന്ധ്യ,പ്രീത,ബിജു ,റഹിം,വോളന്‍റിയര്‍ സെക്രട്ടറി മാരായ അശ്വിന്‍,സീന എന്നിവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ -തട്ടക്കുഴ ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ എന്‍.എസ്സ് .എസ്സ് യൂണിറ്റിന്‍െറ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച മത്സ്യകൃഷി യുടെ ഉദ്ഘാടനം ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സജീവ് നിര്‍വഹിക്കുന്നു .

January 04
12:53 2019

Write a Comment

Related News