SEED News

പ്രകൃതിയെ അറിഞ്ഞുപഠിക്കാൻ സീഡ് കുട്ടിക്കൂട്ടം


കൊണ്ടോട്ടി: വയലും വനവും എന്ന പാഠഭാഗത്തിന്റെ പഠനവുമായി ബന്ധപ്പെട്ട് വിരിപ്പാടം എ.എം.യു.പി.സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥികൾ പ്രകൃതിയിലേക്കിറങ്ങി വിവരങ്ങൾ ശേഖരിച്ചു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പരിസരപഠനത്തിന്റെ ഭാഗംകൂടിയായിരുന്നു രണ്ടാഴ്ചത്തെ പഠനപ്രവർത്തനം.
ജൈവവൈവിധ്യങ്ങളെക്കുറിച്ചും ജീവികളുടെ പ്രത്യേകതളെക്കുറിച്ചും പൂമ്പാറ്റകളുടെ കൗതുകലോകത്തെക്കുറിച്ചും എട്ടംഗസംഘം പഠിച്ചു. ക്ലാസ് അധ്യാപികയും സീഡ് ഭാരവാഹിയുമായ പ്രഭാവതി നേതൃത്വംനൽകി. സീഡ് അംഗങ്ങളായ അഭിനവ്, ഫാത്തിമ മുനവിറ, ഷഹ്‌ന ഷറിൻ,  ആയിഷ നജ്‌വ, നാജിയ, ജന്ന, അൽഹൻ അമീൻ, റബീഹ് എന്നിവരാണ് പ്രവർത്തനം 
നടത്തിയത്.

January 05
12:53 2019

Write a Comment

Related News