SEED News

പ്ലാസ്റ്റിക് മാലിന്യമോ, നോ പ്രോബ്ലം


എടപ്പാൾ: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായരീതിയിൽ ശേഖരിച്ച് പുനരുപയോഗം നടത്തുന്നതിനായി കോലൊളമ്പ് ജി.യു.പി.സ്‌കൂളിലെ കുട്ടികൾ. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുതുടങ്ങി. 
ഇത് പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റിന് കൈമാറും.
സ്‌കൂളിൽ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളും പിറന്നാളിനും മറ്റുമായി നൽകുന്ന മിഠായിവിതരണവും നിരോധിച്ചു. എല്ലാ കുട്ടികളും സ്റ്റീൽകുപ്പികൾ മാത്രമാണ് ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്ന്‌ കൗതുകവസ്തുക്കളും മറ്റും നിർമിക്കാനുള്ള ഒരു പദ്ധതിയും ആസൂത്രണം ചെയ്തുവരികയാണ്. കടലാസുപേന നിർമാണത്തിൽ എല്ലാവർക്കും പരിശീലനം നൽകുന്നുണ്ട്‌.
കുട്ടികളുണ്ടാക്കിയ കടലാസുപേനകൾ മുൻ പ്രഥമാധ്യാപകൻ ലക്ഷ്മണൻ പ്രഥമാധ്യാപിക സതീദേവിക്ക് കൈമാറി ഉദ്ഘാടനംചെയ്തു.

January 05
12:53 2019

Write a Comment

Related News