environmental News

ഹിമാലയന്‍ മേഖലയില്‍ അതിശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകര്‍

ഹിമാലയം ഉള്‍പ്പെടുന്ന മേഖലയില്‍ അതിശക്തമായ ഭൂകമ്പം ഉണ്ടാകാന്‍ ഇടയുണ്ടെന്ന് സൂചന നല്‍കുന്ന പുതിയ പഠനം. റിക്ടര്‍സ്‌കെയില്‍ 8.5ന് മുകളില്‍ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യതയുണ്ടെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബെംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ ഭൂകമ്പ ശാസ്തജ്ഞന്‍ സി.പി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നില്‍.

നേപ്പാളില്‍ സ്ഥിതിചെയ്യുന്ന മോഹന ഖോല, നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ചോര്‍ഗാലിയ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പുതിയ പഠനം നടന്നത്. ജിയോളജിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.നിലവിലുള്ള പഠന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം പുതിയ റിപ്പോര്‍ട്ടുകള്‍ കൂടി ചേര്‍ത്തുവെച്ച് നടത്തിയ പഠനത്തിലാണ് ഭൂകമ്പത്തിന്റെ സാധ്യത കൂടുതല്‍ വ്യക്തമായത്. 

1315നും 1440നും ഇടയിലുള്ള കാലത്താണ് ഏറ്റവും ഒടുവിലായി ഹിമാലയം ഉള്‍പ്പെടുന്ന മേഖലയില്‍ അതിതീവ്ര ഭൂകമ്പം ഉണ്ടായതെന്നാണ് പഠനം വ്യക്തമാക്കുന്നത്. 600 കിലോമീറ്റര്‍ വ്യാപ്തിയിലുള്ള ഈ ഭൂകമ്പം 8.5ല്‍ കൂടുതല്‍ തീവ്രത ഉള്ളതായിരുന്നു എന്നാണ് ഗവേഷകരുടെ നിഗമനം. ഇത്തരമൊരു ഭൂകമ്പം സമീപ ഭാവിയില്‍ ഉണ്ടായേക്കാമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്ന

January 05
12:53 2019

Write a Comment