SEED News

സൂപ്പർ മൂൺ രാത്രിയിൽ പഞ്ചവടി കടപ്പുറത്ത് കടലാമ മുട്ടയിടാനെത്തി



ചാവക്കാട്  : സൂപ്പർ മൂൺ രാത്രിയിൽ   എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് കടലാമ മുട്ടയിടാനെത്തി. ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകരുടേയും ചാവക്കാട് അമൃത വിദ്യാലയം സീഡ് ക്ലബിന്റെയും  നേതൃത്വത്തിൽ നടന്ന  കടലാമ നിരീക്ഷണ യാത്രയായ "ടർട്ടിൽ വാക്കിന്റെ"    തുടക്കത്തിൽ തന്നെ കടലാമ മുട്ടയിടാനെത്തിയത് കടലാമ സംരക്ഷണ പ്രവർത്തകർക്ക് ആവേശമായി. ഒലീവ് റിഡ്ലിലി വിഭാഗത്തിൽപ്പെട്ട കടലാമയാണ് കൂടുകെട്ടി തിരിച്ച് പോയത്.ഇനി കുറുക്കൻ, കീരി, തൊരപ്പൻ ഞണ്ട് എന്നിവരിൽ നിന്നും ആമ മുട്ട സംരക്ഷിക്കാൻ നാൽപ്പത്തിയഞ്ചുനാൾ വേലി കെട്ടി കാവലിരിക്കും. മുട്ട വിരിഞ്ഞ വരുന്ന കുഞ്ഞുങ്ങളെ കടലിലേക്ക് തന്നെ ഒഴുക്കി വിടുക എന്നതാണ് അംഗങ്ങളുടെ ലക്‌ഷ്യം. ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ജെയിംസ് എൻ.ജെ,സലിം ഐഫോക്കസ് ,ഇജാസ് റിയാസ്.എച്ച്.എം.വി ,അമൃത വിദ്യാലയത്തിലെ സീഡ് ക്ലബഗങ്ങളായ ഗോകുൽ, തേജസ്,അഭിജിത്ത്,ചൈതന്യ,അനിരുദ്ധ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.വിദ്യാർത്ഥികളുടെ രക്ഷിതാക്കളും യാത്രയിൽ പങ്കെടുത്തു. കടലാമ മുട്ട സംരക്ഷിക്കുന്നതിനായി ഹാച്ചറിങ് നെറ്റ് സീഡ് ക്ലബ് അംഗങ്ങൾ വ്യാഴാഴ്ച്ച ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകർക്ക് കൈമാറും.
ചിത്രം :  ചാവക്കാട് അമൃത വിദ്യാലയം സീഡ് ക്ലബിന്റെയും  ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകരുടേയും നേതൃത്വത്തിൽ നടന്ന  കടലാമ നിരീക്ഷണ യാത്രയിൽ കടലാമയെ കണ്ടുമുട്ടിയപ്പോൾ 

January 22
12:53 2019

Write a Comment

Related News