SEED News

ഔഷധശ്രീ പദ്ധതിയുമായി സീഡ് വിദ്യാർഥികൾ


കോട്ടയ്ക്കൽ: അങ്കണവാടിയിലെ കുഞ്ഞുകൂട്ടുകാർക്ക് ഔഷധത്തൈകൾ വിതരണംചെയ്ത് കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് വിദ്യാർഥികൾ. നഗരസഭ പതിനാറാം വാർഡ് അങ്കണവാടിയിലെ കുരുന്നുകൾക്ക് തൈ നൽകിയാണ് ഔഷധശ്രീ പദ്ധതി തുടങ്ങിയത്. 
ഔഷധസസ്യങ്ങളെക്കുറിച്ച് ബോധവത്കരണസന്ദേശവും നൽകി. പി.ടി.എ. വൈസ് പ്രസിഡന്റ് ജയദേവൻ കോട്ടയ്ക്കൽ ഉദ്ഘാടനംചെയ്തു. 
അങ്കണവാടി അധ്യാപിക ഷീജ, അധ്യാപകരായ എൻ.കെ. ഫൈസൽ, കെ. നിജ, വിദ്യാർഥികളായ എസ്. പാർവണ, കെ. അർച്ചന, അഞ്ജലി, കെ. അപർണ, ആദിത്യ, ആദ്ര എന്നിവർ നേതൃത്വം നൽകി.

January 29
12:53 2019

Write a Comment

Related News