SEED News

പൊന്നി വിളഞ്ഞ പാടത്ത് കൊയ്ത്ത് ആ?േഘാഷമാക്കി സീഡ് പ്രവർത്തകർ


കോട്ടയ്ക്കൽ: പൊന്നി പൊന്നായി പാടത്ത് വിളഞ്ഞപ്പോൾ കൊയ്ത്തുത്സവം ആഘോഷമായി. 'പാടം ഒരു പാഠം' പദ്ധതിയുടെ ഭാഗമായി കോട്ടൂർ എ.കെ.എം. ഹയർ സെക്കൻഡറി സ്‌കൂളാണ് വില്ലൂർ പാടത്തിറക്കിയ നെല്ല് വിളവെടുത്തത്. സീഡ്, ഹരിതസേന, എൻ.എസ്.എസ്. യൂണിറ്റ് എന്നിവ സംയുക്തമായാണ് കൃഷിയിറക്കിയത്. കോട്ടയ്ക്കൽ കൃഷിഭവൻ നൽകിയ പൊന്നി ഇനം വിത്താണ് കുട്ടികൾ ഉപയോഗിച്ചത്.
കൊയ്ത്തുത്സവം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർമാൻ കെ.കെ. നാസർ, ടി.വി. സുലൈഖാബി, അലവി തൈക്കാട്ട്, അബ്ദുറഹീം, ലൈലാ റഷീദ്, കെ. റംല, സ്‌കൂൾ മാനേജർ കെ. ഇബ്രാഹിം ഹാജി, പ്രഥമാധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി എന്നിവർ പങ്കെടുത്തു.

January 29
12:53 2019

Write a Comment

Related News