SEED News

നന്മയുടെ പ്രവർത്തനങ്ങൾ

ഇരവിപേരൂർ :സമൂഹനന്മ കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനായി ഇരവിപേരൂർ ഗവ.യു.പി സ്കൂളിലെ  സീഡ് ക്ലബ് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യുകയുണ്ടായി. പ്രകൃതിസംരക്ഷണം, ജൈവവൈവിധ്യസംരക്ഷണം, സ്‌കൂളിലും വീട്ടിലും പച്ചക്കറിത്തോട്ടം, ,മധുരം വൃക്ഷത്തൈകള്‍ ചുറ്റുപാടുകളിലും കൈമാറുമെന്നു എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. വൃക്ഷതൈകൾ  ബര്‍ത്തഡേ സമ്മാനമായി നല്‍കുന്നു.  ലഹരിക്കെതിരെ ബോധവല്‍ക്കരണ സോളോ ഡ്രാമ കലക്ടര്‍ക്ക് ലഹരിയുമായി ബന്ധപ്പെട്ട പരാതി തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു ചെയ്തു.  കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ    അതിജീവനത്തില്‍ സീഡ് ക്ലബ്ബിന് നല്ല പങ്കുവഹിക്കാന്‍ കഴിഞ്ഞു.  സ്‌കൂളിലെ പഠനോപകരണങ്ങളും ലൈബ്രറികളും പ്രളയത്തിൽ നഷ്ടപ്പെട്ടപ്പോൾ  അവര്‍ക്ക് എത്തിച്ചുകൊടുക്കാനും സ്‌കൂളിലെ കുട്ടികള്‍ക്ക് കഴിഞ്ഞു.  അതുപോലെ ജലസംരക്ഷണം, ശുചിത്വം ആരോഗ്യം യുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസ്സുകളും, മെഡിക്കല്‍ പ്രാധാന്യമുള്ള സാനിറ്ററി പാഡ് വിതരണങ്ങളും നടത്താന്‍ കഴിഞ്ഞു. അതോടൊപ്പം പ്ലാസ്റ്റിക് വിമുക്ത സ്‌കൂള്‍ ക്യാമ്പസ്, പ്ലാസ്റ്റിക്കിന് പകരം പേപ്പര്‍ ബാഗ്, തുണി ബാഗ് എന്നീ പദ്ധതികളും സ്‌കൂളില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു.  സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജോളി  മോള്‍ ജോർജിന്റെയും  മറ്റ് അധ്യാപകരുടെയും പി.റ്റി.എയുടെയും  സഹകരണത്തോടെയാണ് സ്‌കൂളില്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം നടപ്പിലാക്കുന്നത്.

March 13
12:53 2019

Write a Comment

Related News