SEED News

നാട്ടുമാവിൻ ചുവട്ടിൽ

തിരുവല്ല: മാതൃഭൂമി സീഡിന്റെ നാട്ടുമാഞ്ചോട്ടിൽ പദ്ധതിയുമായി ബന്ധപ്പെടുത്തി കേരളത്തിലെ നാട്ടു മാവുകളുടെ  സംരക്ഷണം മഞ്ചാടി എം.ടി .എസ്.എസ്. സ്കൂൾ  സീഡ് ക്ലബ് കുട്ടികൾ ഏറ്റെടുത്തു. ത്നങ്ങളുടെ സ്കൂളിൽ ഒതുങ്ങി നിൽക്കാതെ മറ്റു സ്‌കൂളുകളിലേക്കും നാട്ടുമാവിൻ പദ്ധതി വ്യാപിപ്പിക്കാൻ ഇവർക്കായി.
ഓരോ നാട്ടിലെയും വ്യത്യസ്തങ്ങളായ മാവുകൾ തിരിച്ചറിയുകയും അവയെ സംരക്ഷിക്കുകയും ആണ് ഈ കുട്ടികൾ ചെയ്തത്. തങ്ങളുടെ സ്കൂളിനെ ചുറ്റുമുള്ള നാട്ടുമാവുകളുടെ സർവ്വേ ഈ കുട്ടികളെ ചെയ്തു. അങ്ങനെ നാട്ടിലുള്ള  മാവുകൾ സംരെക്ഷിയ്ക്കാൻ സാധിക്കുമെന്നെ ഇവർക്ക് അറിയാമായിരുന്നു. 
വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന നാട്ടുമാവിൻ തൈകളുടെ  സംരക്ഷണാർത്ഥം വിവിധ പരിപാടികൾ കുട്ടികൾക്ക് സംഘടിപ്പിക്കാനായി. കാപ്പ മാങ്ങാ, ചന്ദ്രക്കാരൻ, കർപ്പൂരമാങ്ങ, പേരയ്ക്ക മാങ്ങ, പാണ്ടി മാവ്, മൂവാണ്ടൻ, കിളിച്ചുണ്ടൻ തുടങ്ങി  തൈകളാണ് കുട്ടികൾ ശേഖരിച്ച മുളപ്പിച്ച മറ്റു സ്കൂളിലേക്കും സ്കൂൾ പരിസരത്തുള്ളവർക്ക്കും വിതരണം ചെയ്ത. അതോടൊപ്പം നാട്ടുമാവ് രജിസ്റ്റർ, മാവിനങ്ങളെകുറിച്ച പഠനം, മാങ്ങാ കൊണ്ടുള്ള ഭക്ഷ്യമേള എല്ലാം ഇവർ സ്കൂൾ സീഡ് ക്ലബ്ബിന്റേതായി നടത്തി,

March 13
12:53 2019

Write a Comment

Related News