SEED News

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഒന്നാം സ്ഥാനം

പൂഴിക്കാട്; കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍  മുന്‍പന്തിയിലുള്ള പൂഴിക്കാട് ഗവ.യു.പി   സ്‌കൂള്‍ അവരുടെ പ്രവര്‍ത്തനങ്ങള മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒന്നിച് പ്രവര്‍ത്തിക്കുന്നു. മഴക്കുഴി നിര്‍മാണം, ജല പരിശോധന എന്നിവ ജല സംരക്ഷണത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടപ്പിലാക്കി. പൂമ്പാറ്റയ്ക്കൊരു പൂവൻതോട്ടം, എന്റെ പ്ലാവ് എന്റെ കൊന്ന , മധുരാവണം പച്ചയെഴുതും വരയും പാട്ടും തുടങ്ങിയ പ്രവർത്തങ്ങളും ചെയ്തു വരുന്നു. നാട്ടുമാവുകളുടെ സംരക്ഷണം  കുട്ടികള്‍ ഏറ്റെടുത്തു. അതോടൊപ്പം ക്ലാസ്‌സുകളും സംഘടിപ്പിച്ചു. വിവിധ  പച്ചക്കറി കൃഷികളാല്‍ സമൃദമാണ് സ്‌കൂള്‍ വളപ്.  തക്കാളി, വെണ്ട, പച്ചമുളക്, കോളിഫ്‌ലവര്‍, കാബേജ് ചീര എന്നിവ നല്ലരീതിയില്‍ കുട്ടികള്‍ പരിപാലിച്ച പോരുന്നു. കുട്ടികളുടെ വീടുകളിലേക്കും ഇവയുടെ വിത്തുകള്‍ കൊടുത്ത വിടുന്നു. പാട്ടത്തിനെടുത്ത നെല്പാടത്  കുട്ടികള്‍ വിത്ത്  ഇറക്കി. പഴമയുടെയും ആരോഗ്യത്തിന്റെയും പ്രവര്‍ത്തനങ്ങളെ ഒന്നിപ്പിച്ച പത്തിലക്കറികള്‍, കര്‍ക്കിടക കഞ്ഞി എന്നിവ സീഡ് ക്ലബ്  സ്‌കൂളില്‍  തയ്യാറാക്കി കുട്ടികള്‍ക്ക്  വിതരണം ചെയ്തു. 720കെജി പച്ചക്കറികള്‍ കുട്ടികള്‍  നട്ട് വളര്‍ത്തുകയുണ്ടായി. അതോടൊപ്പം ഔഷധ സസ്യ ഉദ്യാനം, നക്ഷത്രവനം എന്നിവയും 150ഇല്‍ പരം വൃക്ഷങ്ങളുടെ രജിസ്റ്റര്‍ കുട്ടികള്‍ തയ്യാറാക്കി. സീഡ് ക്ലബ് കുട്ടികള്‍ പ്ലാസ്റ്റിക്  ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്റ്റീല്‍ പത്രങ്ങളിലേക്ക്  അവരുടെ  ഉപയോഗം  മാറ്റി. കൈകഴുകല്‍ ദിനാചരണത്തോടൊപ്പം മറ്റ്  എല്ലാം ദിനങ്ങളും  സ്‌കൂള്‍  സീഡ് ക്ലബിന്റെ നേത്രത്വത്തില്‍ ആചരിച്ചു  വരുന്നു. ആരോഗ്യമുള്ള ജീവിതത്തിനായി സൈക്കിള്‍  പരിശീലനവും ആരോഗ്യമുള്ള  പ്രകൃതിക്കായി  സീസണ്‍ വാച്ചും സീഡ് ക്ലബ്  കുട്ടികള്‍ നടത്തുന്നു. 

March 13
12:53 2019

Write a Comment

Related News