SEED News

നെൽകൃഷിയിൽ വിജയംകൊയ്ത് വിദ്യാർഥികൾ


വാളക്കുളം: അഞ്ചാംവർഷത്തിലേക്ക് കടന്ന  നെൽകൃഷിയിൽ ഇത്തവണയും മികച്ച വിളവെടുപ്പ്. വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്. സ്‌കൂളിലെ ദേശീയഹരിതസേനയും മാതൃഭൂമി സീഡും ചേർന്ന് നടത്തുന്ന മുണ്ടകൻ കൃഷിയുടെ വിളവെടുപ്പിലാണ് വിദ്യാർഥികൾ വിജയം കൊയ്തിരിക്കുന്നത്. പ്രളയാനന്തരമുണ്ടായ എക്കലിന്റെ സാന്നിധ്യം ഇത്തവണത്തെ മികച്ച വിളവെടുപ്പിന് കാരണമായിട്ടുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. കൃഷിവകുപ്പിന്റെ സഹായത്തോടെയുള്ള കൃഷിയിൽ ഉമ ഇനത്തിൽപ്പെട്ട വിത്തുകളാണ് ഉപയോഗിച്ചത്. മുൻവർഷങ്ങളിൽ വിപണിയിലിറക്കിയ 'കതിർമണി' എന്നപേരിലുള്ള അരിയും അവിലും ഇത്തവണയും വിപണിയിലെത്തിക്കുന്നതിനുള്ള ഒരുക്കത്തിലാണിവർ. കൊയ്ത്തുത്സവം തെന്നല കൃഷി ഓഫീസർ ആർ. നിമ്മി ഉദ്ഘാടനം ചെയ്തു.ഇ.കെ. അബ്ദുറസാഖ്, കെ. സന്തോഷ്‌കുമാർ, കെ. ആൻസി ജോസഫ്, എം.സി. മുനീറ, ആർ.എം. ജിത, പി. റുബീന, സുജ മാത്യു, എ. സാജിത തുടങ്ങിയവർ പങ്കെടുത്തു.

March 23
12:53 2019

Write a Comment

Related News