SEED News

സീഡ് അംഗങ്ങള്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി

അതിരപ്പിള്ളി: ആദിവാസി ഊരുകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടത്താന്‍ വെറ്റിലപ്പാറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സീഡ് അംഗങ്ങളെത്തി.വാച്ച്മരം ആദിവാസി കോളനിയിലാണ് ആരോഗ്യ വകുപ്പും വനംവകുപ്പും വനസംരക്ഷണ സമിതി അംഗങ്ങളും ചേര്‍ന്ന് ആരോഗ്യ ബോധവത്കരണവും ശുചീകരണവും നടത്തിയത്.അന്തര്‍ ദേശീയ നേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ തലത്തില്‍ നടത്തുന്ന സാന്ത്വന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആദിവാസികള്‍ക്ക് ഗൃഹോപകരണങ്ങള്‍ വിതരണം ചെയ്തു.
പഞ്ചായത്തംഗം കെ.കെ. റിജേഷ് ഉദ്ഘാടനം ചെയ്തു.ജൂനിയര്‍ ഹെല്‍ത്ത് പി.എം. മനോജ്,സീഡ് കണ്‍വീനര്‍ ഐ.ആര്‍. ലിജി,വനസംരക്ഷണ സമിതി സെക്രട്ടറി കെ.കെ. ജഗനിവാസന്‍,സതീഷ്,മഞ്ജു,എം.കെ. സുനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

May 17
12:53 2019

Write a Comment

Related News