SEED News

സീഡ് ജില്ലാ തല ഉദ്ഘാടനം

നാട്ടുമാവിന്റെ തണലില്‍ വായു സംരക്ഷണ ദൗത്യവുമായി മാതൃഭൂമി

അയ്മനം (കുമരകം):  പ്രകൃതി സംരക്ഷണമെന്ന ദൗത്യം ഏറ്റെടുത്ത്‌ മാതൃഭൂമി സീഡ് പതിനൊന്നാം വര്‍ഷത്തിലേക്ക് ചുവടു വയ്ക്കുന്നു. പുതിയ അദ്ധ്യയന വര്‍ഷം വായു സംരക്ഷണമെന്ന മുദ്രാവാക്യമാണ് മാതൃഭൂമി പുതുതലമുറക്ക് കൈമാറുന്നത്. പ്രപഞ്ചത്തിലെ വര്‍ണ്ണക്കാഴ്ചകള്‍ക്കുമപ്പുറം മനസ്സിന്റെ നന്മയും ഉള്‍ക്കാഴ്ചയും കൊണ്ട് അനുഗ്രഹീതമായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സീഡ്  വായു മലിനീകരണത്തെ തടയാനുള്ള പദ്ധതിക്ക് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു. 
    ഒളശ്ശ അന്ധവിദ്യാലയ അങ്കണത്തിലെ നാട്ടുമാവിന്‍ ചുവട്ടില്‍ തയ്യാറാക്കിയ വേദിയില്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ കൃഷ്‌ണേന്ദു വായു മലിനീകരണത്തെ തടയാനുള്ള പ്രതിജ്ഞ ചൊല്ലിയാണ് സീഡിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചത്.യോഗത്തെ തുടര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ സോണിമോന്‍ വൃക്ഷത്തൈ നട്ടു.  വായു മലിനീകരണത്തെ തടയുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന മുള വൃക്ഷങ്ങളാണ് സ്‌കൂള്‍ അങ്കണത്തില്‍ നട്ടത്. 
പരിസ്ഥിതി ദിനത്തിന് മുന്നോടിയായി കുമരനെല്ലൂർ ദേവി വിലാസം സ്കൂളിലെ സീഡ് അംഗങ്ങളായ വിദ്യാർത്ഥികളുമായി പൊലൂഷൻ കണ്ട്രോൾ ബോർഡിൽ ക്യാമ്പയിൻ നടത്തുകയും വായു മലിനീകരണത്തിന്റെ തോത് ശേഖരിക്കുകയും  ചെയ്തിരുന്നു. 

 സമൂഹ നന്മ കുട്ടികളിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് കഴിഞ്ഞ പത്തുവര്‍ഷമായി പ്രകൃതിയെ കരുതലോടെ കാക്കാനുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന മഹത്തായ ഉത്തരവാദിത്വമാണ് മാതൃഭൂമി സീഡ്  നടത്തി വരുന്നത്. പിന്നിട്ട അദ്ധ്യയന വർഷം പ്ലാസ്റ്റിക്  മാലിന്യത്തിന് എതിരെയാണ് മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കോട്ടയെ ജില്ലയെ 500 ലധികം സ്‌കൂളുകളില്‍ഡ സീഡിന്റെ പ്രവര്‍ത്തനം നടന്നു വരുന്നുണ്ട്. 
മാതൃഭൂമി മീഡിയ സൊലൂഷഷന്‍സ് മാനേജര്‍ കെ.അജിത്ത്് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തില്‍ ഫോറസ്റ്റ് അസി.കണ്‍സര്‍വേറ്റര്‍ ഡോ.ജി.പ്രസാദ് ഉദ്ഘാടന പ്രസംഗം നടത്തി. ഫെഡറല്‍ ബാങ്ക് റീജിയണല്‍ ഹെഡ് ടി.എന്‍ പ്രസാദ് മുഖ്യപ്രഭാക്ഷണവും കൃഷി ഓഫീസര്‍ എസ്.എസ്.സുഭാഷ് ,  ജില്ലാ പഞ്ചായത്ത് അംഗം ജയേഷ് മോഹന്‍ , അയ്മനം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ബേബി ചാണ്ടി , വില്യം കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നും സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.ജെ.കുര്യന്‍ സ്വാഗതവും അദ്ധ്യാപികയായ ശ്രീലത ടീച്ചര്‍ യോഗത്തിന് നന്ദിയും പറഞ്ഞു

June 06
12:53 2019

Write a Comment

Related News