SEED News

ജില്ലയിൽ വായുവിലെ പൊടിപടലങ്ങളുടെ തോത് കൂടുന്നതായി പഠനം

തകഴി: ആലപ്പുഴ ജില്ലയിൽ വായുവിൽത്തങ്ങിനിൽക്കുന്ന പൊടിപടലങ്ങളുടെ തോത് കൂടിവരുന്നതായി പഠനം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ വായു ഗുണനിലവാര പഠനറിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജില്ലയിൽ വായു മലിനീകരണത്തിന്റെ തോത് അളക്കുന്നതിനായി രണ്ട് സ്റ്റേഷനുകളാണ് പ്രവർത്തിക്കുന്നത്. ഒരു ഘനമീറ്ററിൽ 43 മൈക്രോ യൂണിറ്റ് എന്നതാണ് 2016ൽ പൊടിപടലങ്ങളുടെ തോത് കണക്കാക്കിയത്. 2017ൽ ഇത് 57, 18ൽ 52 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. വായുവിൽത്തങ്ങിനിൽക്കുന്ന പൊടിപടലങ്ങളുടെ വർധനവ് ശ്വാസകോശ സംബന്ധമായതും അതിലൂടെ ഹൃദയസംബന്ധമായതുമായ രോഗങ്ങൾക്ക് വഴിയൊരുക്കും. കുട്ടികളെയും പ്രായമായവരെയുമാണ് ഇത് കൂടുതൽ ബാധിക്കുന്നത്. 
അതേസമയം ജില്ലയിൽ വായുമലിനീകരണം നിയന്ത്രണവിധേയമായ തോതിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നതായി മലിനീകരണ നിയന്ത്രണബോർഡ് എൺവയോൺമെന്റൽ എൻജിനിയർ ബി.ബിജു വ്യക്തമാക്കി.

June 07
12:53 2019

Write a Comment

Related News