അന്തരീക്ഷത്തിൽ പൊടിയുടെ അളവ് കൂടുന്നു
തൃശ്ശൂർ ജില്ലയിൽ മലിനീകരണ നിയന്ത്രണ ഏജൻസി പൂങ്കുന്നത്ത് സ്ഥാപിച്ചിരിക്കുന്ന ഹൈലെവൽ സാംപ്ലറിൽ രേഘപ്പെടുത്തുന്ന പൊടിപടലങ്ങളുടെ അളവ് അനുവദനീയമായ ഉയർന്നപരിധിയായ മീറ്റർ ക്യൂബിൽ 100 മൈക്രോഗ്രാം എന്നതിന് അടുത്താീണ് എന്നത് ആശങ്കാജനകമാണ്. ഈ വർഷത്തിൽ തന്നെ പലതവണ പൊടിമാലിന്യങ്ങളുടെ അളവ് 90 മൈക്രോഗ്രാമിന് പുറത്ത് കടന്നു. എട്ടു മണിക്കൂർ ശരാശരിയിലാണ് അന്തരീക്ഷ പൊടിയുടെ കണക്ക് എടുക്കുന്നത്.ചില സാമ്പിളുകളിൽ പൊടി മാലിന്യങ്ങളുടെ അളവ് നൂറ് കടന്നതായും കാണാൻ സാധിക്കും. ശരാശരി എടുക്കുമ്പോൾ സുരക്ഷിതാരാണെങ്കിലും ശുദ്ധവായു ലഭ്യതയിൽ തൃശ്ശൂർ എല്ലായെപ്പോഴും സുരക്ഷിതരല്ല എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാ തരത്തിലാണ് അനതരീക്ഷത്തിൽ പൊടി രൂപത്തിൽ കാണുന്ന മാലിന്യങ്ങളുടെ കണക്കെടുക്കുന്നത്. വലിപ്പം 10 മൈക്രോമീറ്ററിൽ കുറഞ്ഞതും. 2.5 മൈക്രോമീറ്ററിൽ കുറഞ്ഞതും. 10 മൈക്രോമീറ്ററിൽ കുറഞ്ഞ തരികളാണ് തൃശ്ശൂരിൽ കൂടുതലായി കാണുന്നത്. മാലിന്യങ്ങൾ കത്തിക്കുന്നതാണ് ഇത്തരം മാലിന്യങ്ങളുടെ ഉറവിടം.മാതൃഭൂമിയും മലിനീകരണ നിയന്ത്രണ ബോർഡും സഹകരിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിൽ നടത്തിയ "മലിനീകരണ നിയന്ത്രണ പാഠങ്ങൾ" പരിപാടിയിൽ നിന്നാണ് കണിമംഗലം എസ്.എൻ.ബി.എച്ച്.എസ്സിലെസീഡ് വിദ്യാർഥികൾ വിവരങ്ങൾ ശേഖരിച്ചത്.