SEED News

പുഴയോരവനവത്‌കരണവും ശുചീകരണവും

കൂത്തുപറമ്പ്: വായുമലിനീകരണം തടയൂ ജീവജാലങ്ങളെ രക്ഷിക്കൂ എന്ന സന്ദേശവുമായി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ്, ഒയിസ്ക മട്ടന്നൂർ ചാപ്റ്ററിന്റെ സഹകരണത്തോടെ പുഴയോരവനവത്‌കരണവും ശുചീകരണവും നടത്തി. അഞ്ചരക്കണ്ടിപ്പുഴയുടെ തീരങ്ങളിൽ കണ്ടംകുന്ന് മുതൽ മെരുവമ്പായി വരെയാണ് വിദ്യാർഥികൾ മുള, ഉങ്ങ്, പുഴമരുത്, വേപ്പ് എന്നിവയുടെ തൈകൾ െവച്ചുപിടിപ്പിച്ചത്. പുഴയുടെ കരകളിൽനിന്ന് പ്ലാസ്റ്റിക് പാഴ് വസ്തുക്കളും വിദ്യാർഥികൾ ശേഖരിച്ചു. കണ്ടംകുന്നിൽ നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പൽ എം.സി.പ്രസന്നകുമാരിയുടെ അധ്യക്ഷതയിൽ മാങ്ങാട്ടിടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രസീത ഉദ്ഘാടനം ചെയ്തു. ഒയിസ്ക ജില്ലാ പ്രസിഡന്റ് പി.സതീഷ് കുമാർ, നാരായണൻ പുതുശ്ശേരി, കെ.വി.ശ്രീധരൻ, പി.ലത, എം.ഷാജി,  കെ.കേളൻ, ടി.രാഘവൻ, സി.വി.സുധീപ്, കുന്നുബ്രോൻ രാജൻ തുടങ്ങിയവർ സംസാരിച്ചു.    

June 08
12:53 2019

Write a Comment

Related News