SEED News

ലോക സമുദ്രദിനത്തിൽ കടലോര ശുചീകരണം

കൂത്തുപറമ്പ് : ലോക സമുദ്രദിനത്തിൽ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ സീഡ്ക്ലബ്ബും ജെ.സി.ഐ. കൂത്തുപറമ്പും ചേർന്ന് കടലോര ശുചീകരണം നടത്തി. അഞ്ചരക്കണ്ടിപ്പുഴയുടെ അഴിമുഖങ്ങളിലൊന്നായ ധർമടം ബീച്ച് തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അജൈവ മാലിന്യങ്ങളും നീക്കംചെയ്താണ് സംഘം കടലോരശുചീകരണത്തിൽ പങ്കാളികളായത്. 
   ബീച്ചിലെത്തിയവരെ 'ഞാൻ എന്റെ കടലിനെ മലിനപ്പെടുത്തില്ല 'എന്ന പ്രതിജ്ഞ ചൊല്ലിച്ച്‌ കടലിനെ സാക്ഷിനിർത്തി ഒപ്പ് ചാർത്തിക്കുകയും ചെയ്തു. ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ അവിടെ വെച്ചുതന്നെ കഴുകി വലിയവെളിച്ചത്തുള്ള റീസൈക്ലിങ് കേന്ദ്രത്തിലെത്തിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഹാബിസ് ഉദ്ഘാടനം ചെയ്തു. 
ജെ.സി.ഐ. പ്രസിഡന്റ് അഖിൽ മുരിക്കോളി അധ്യക്ഷതവഹിച്ചു. എം.രാഗേഷ്, എം.ഡി.ഉമേഷ്, എൻ.പി.ഷിധിൻ, കെ.പി.ഷനുപ്, പ്രമോദ് കുമാർ, കുന്നുബ്രോൻ രാജൻ എന്നിവർ സംസാരിച്ചു.

June 15
12:53 2019

Write a Comment

Related News